Sunday, December 6, 2020

ടീച്ചിങ് പ്രാക്ടീസ് റിപ്പോർട്ട്


 ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് 30/11/2020 മുതൽ 4/12/2020 നടത്തുകയുണ്ടായി.ഒരു ദിവസം 2 ക്ലാസ്സാണ് എടുത്തിരുന്നത്.ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു ഓൺലൈൻ ടീച്ചിങ് .എനിക്ക് പട്ടം സെന്റ് മേരീസ് 9 f1 എന്ന ക്ലാസ്സാണ് ലഭിച്ചത്.ഹെഡ്മാസ്റ്ററുടെയുഅം ക്ലാസ് ടീച്ചറുടേയും മലയാളം ടീച്ചറുടെയും മേൽനോട്ടത്തിലാണ്  ഓരോ ക്ലാസ്സും നടന്നിരുന്നത്.8-9pm ആയിരുന്നു സമയം.

                 ആദ്യ ദിവസം വളരെ പേടിയോടെയാണ് ക്ലാസ്സിലേക്ക് പ്രവേശിച്ചത്.ഓൺലൈൻ വഴി ആയതിനാൽ നെറ്റ് വർക്ക് പ്രശ്നം ഉണ്ടാകുമോയെന്ന പേടിയുണ്ടായിരുന്നു.അതുപോലെ തന്നെ കുട്ടികൾ ചോദ്യങ്ങൾക്ക് പ്രതികരിക്കോ എന്നൊക്കെ തോന്നി.എന്നിരുന്നാലും ക്ലാസ്സിലേക്ക് കയറിയപ്പോഴാണ്  23 കുട്ടികളും വളരെ നല്ലപോലെ ശ്രദ്ധിക്കുകയും ചോദ്യങ്ങൾക്ക്  മറുപടി തരുന്ന  മിടുക്കരാണെന്ന് മനസ്സിലായത്.പകുതി പേടി മാറി പഠിപ്പിക്കാൻ ആരംഭിച്ചു.മാധവിക്കുട്ടി യുടെ കീറിപ്പൊളിഞ്ഞ ചകലാസ് എന്ന ചെറുകഥയാണ് പഠിപ്പിക്കാനായി തന്ന ആദ്യ പാഠ ഭഗം .ആദ്യ ദിവസം ആയതിനാൽ കുശലമന്വേഷണം കഴിഞ്ഞ് മൗന പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു.30 മിനിറ്റ് മാധവിക്കുട്ടിയെ ക്കുറിച്ചും 30 മിനിറ്റ് ആമുഖം  ചെറുകഥ,പാഠഭാഗ തലക്കെട്ട് , എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ഐ.സി.റ്റി ,കാർഡ്,പുറംചട്ട(കൃതികൾ), പി.പി.റ്റി ,എന്നിവയും കാണിച്ചു.പുനരവലോകനം,തുടർപ്രവർത്തനവും നൽകി  അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

രണ്ടാം ദിവസം വളരെ ആത്മവിശ്വാസത്തോടെ ക്ലാസെടുക്കാനായി.32കുട്ടികൾ ക്ലാസിൽ ഉണ്ടായിരുന്നു. കുട്ടികളിലൊരാളുടെ പ്രാർഥനാഗാനത്തോടെ ക്ലാസ് ആരംഭിച്ചു.കഴിഞ്ഞ ക്ലാസിൽ പഠിച്ചതൊക്ക ഓർത്തെടുക്കാനായി ഒരു ക്വിസ് മത്സരം നടത്തി എല്ലാവരും  അത് ആവേശത്തോടെയാണ് ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നത്.തലേദിവസം പഠിച്ചതിനെക്കുറിച്ച് പറഞ്ഞതിനുശേഷം പാഠഭാഗത്തിലേക്കു കടന്നു.പാഠ ഭഗം  വായിച്ചു അർത്ഥം പറഞ്ഞു കൊടുത്തു.അവരെക്കൊണ്ട് വായിപ്പിച്ചു.ഐ.സി.റ്റി,കാർഡ്,എന്നിവയും കാണിച്ചു .കുട്ടികൾക്ക് ക്ലാസ് ബോറടിക്കാതിരിക്കാൻ പുതു വർഷം എന്ന കവിത ചൊല്ലി.പുനരവലോകനവും നടത്തി തുടർപ്രവർത്തനവും നൽകി അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

മൂന്നാം ദിവസം നെറ്റ് വർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.21കുട്ടികൾ പങ്കെടുത്തു.ബ്രീത്തിങ് എക്സ്സൈസ് ചെയ്തു കൊണ്ട് ക്ലാസ് ആരംഭിച്ചു. നന്നായി എടുക്കാൻ ശ്രമിച്ചു.കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ചതൊക്കെ ചോദിച്ചു.തുടർപ്രവർത്തനങ്ങൾ ചെയ്യാൻ പറഞ്ഞു കൊടുത്തു.സന്ധി,പകര,അർത്ഥം എന്നിവയും പഠിപ്പിച്ചു.കാർഡ്,ഐ.സി.റ്റി എന്നിവയും കാണിച്ചു.അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

നാലാം ദിവസം വളരെ നല്ല ക്ലാസ് ആയിരുന്നു .ആത്മവിശ്വാസത്തോടെ പഠിപ്പിക്കാനായി.കുഞ്ഞുങ്ങളുമായി കുറച്ചു കൂടി അടുത്തു.അവരുമായി സൗഹൃദ സംഭരണത്തിൽ ഏർപ്പെട്ടു.അവരെക്കൊണ്ട് പാട്ടൊക്കെ പാടിച്ചു. പുതിയ പാഠ ഭഗം തുടങ്ങി .എസ്.വി വേണുഗോപൻ നായരുടെ അജഗജാന്തരം.യൂണിറ്റിന്റെ പ്രവേശക കഥ പറഞ്ഞു കൊടുത്തു കൊണ്ട് ക്ലാസ് ആരംഭിച്ചു.എഴുത്തുകാരനെ പരിചയപ്പെടുത്തി.പാഠഭാഗത്തിലേക്കു പ്രവേശിച്ചു.മലയാള ശൈലികൾ ക്വിസ് മത്സരം നടത്തി. കാർഡ്,ഐ.സി.റ്റി എന്നിവയും കാണിച്ചു.പുനരവലോകനം നടത്തിയതിനു ശേഷം ക്ലാസ് അവസാനിപ്പിച്ചു.

അഞ്ചാമത്തെ ദിവസം ,അവസാനദിവസമാണെങ്കിലും കുട്ടികളുമായി നല്ലരീതിയിൽ സഹൃദത്തിലാകാൻ കഴിഞ്ഞു. ഏറ്റവും ആസ്വദിച്ചും ആത്മവിശ്വാസത്തോടെയും പിടിപ്പിച്ച ദിവസം.7.മുതൽ9.15ക്ലാസ് ഉണ്ടായിരുന്നു.പാഠ ഭാഗം തീർത്തതിനു ശേഷം ഒരു ബോധവത്കരണ ക്ലാസ്സും നടത്തുകയുണ്ടായി.ക്ലാസ്  അവസാനിച്ചു എങ്കിലും കുട്ടികൾ ഓരോ കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു.അവർക്ക് അടുത്ത ദിവസം എന്റെ ക്ലാസ്   ഇല്ലന്നറിഞ്ഞ് സങ്കടത്തിലായി.അതുവരെ ക്ലാസ് തീർന്ന സന്തോഷത്തിലിരുന്ന എനിക്ക് വിഷമം തോന്നി.ക്ലാസ് കഴിഞ്ഞിട്ടും അവർ കുറച്ചു സമയം കൂടി നിന്ന് കാര്യങ്ങൾ പറഞ്ഞു.പാട്ടുപാടിതന്നു.സ്കൂൾ തുറക്കുമ്പോൾ അവരുടെ ക്ലാസിലേക്ക് വരണമെന്ന് പറഞ്ഞു.അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home